പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിലാണ് സംഭവം.......
ദോഹ : ഇന്ത്യയിലെ പൗരന്മാർക്ക് ഭരണഘടന അനുവദിച്ചു നൽകിയ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ അതിനെതിരെ ഒന്നിച്ചുള്ള പോരാട്ടം ഉണ്ടാവണമെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. ഖത്തറിലെ വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്ത ടേബിൾ ടോക്ക് നുഐജയിലെ പ്രവാസി ഹാളിലാണ് നടന്നത്.
പൗരാവകാശം പോലും വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും അത്തരമൊരു ദൗത്യനിര്‍വ്വഹണത്തിനായി മുന്നിട്ടിറങ്ങിയ ഇന്ത്യൻ പാർലമെന്റ് പ്രതിപക്ഷ നേതാവിനൊപ്പം ഓരോ പൗരനും അണിചേരണമെന്നും 'പൗരാവകാശം ഇന്ത്യന്‍ ജനാധിപത്യം' ടേബിള്‍ ടോക്കില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
നമുക്ക് ലഭിച്ച സ്വാതന്ത്ര്യം പൊരുതി നേടിയതാണ്. ......
ദോഹ: വേനലവധിക്കാലം കുട്ടികൾക്ക് ധാർമികതയുടെയും, ക്രിയാത്മകതയുടെയും, വിനോദത്തിന്റെന്റെയും പുതിയ പാഠങ്ങൾ പകർന്നു നൽകി "നൂർ സമ്മർ ക്യാമ്പ് 2025" സമാപിച്ചു.
അൽ മദ്രസ അൽ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയമാണ് ലിറ്റിൽ ഹീറോസ്, ജൂനിയർ എക്സ്പ്ലോറർ, ശബാബ് നൂർ എന്നീ മൂന്ന് കാറ്റഗറികളിലായി ഒരു മാസം നീണ്ടു നിന്ന ക്യാമ്പ് സംഘടിപ്പിച്ചത്.
ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന ക്യാമ്പിൽ വിവിധ സെഷനുകളിലായി ജസീം, ഇസ്ഹാഖ്, ഷഹീൻ, ഫാത്തിമ ജസീല, ഷെസ്മിന, ജൗഷിറ, ജാസ്മിൻ, റജീന, സുലേഖ, റുക്സാന, സുഫൈറ ബാനു, ഷാഹിദ, സുൽഫ, ഫൈറൂസ് എന്നിവർ കുട്ടികളുമായി സംവദിച്ചു.
ഖുർആൻ പഠനം, ദൈനംദിന പ്രാർത്ഥനകൾ, പബ്ലിക് സ്പീകിങ്, സ്പോർട്സ്, സയൻസ്, ക്രാഫ്റ്റ്, അറബി ഭാഷ പരിചയം, ബീ ബോട്ട് ട്രെയിനിങ്, ഹെൽത്ത്, ലൈഫ് ഹാക്ക്സ്, അറബിക് കാലിഗ്രഫി, ചെസ്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളെ അടിസ്ഥാനക്കിയുള്ളതായിരുന്നു ക്യാമ്പിലെ പരിപാടികൾ. 80 കുട്ടികൾ പങ്കെടുത്ത ക്യാമ്പിന്റെ സമാപന സമ്മേളനം "നൂർ ഫെയർവെൽ ഫിയസ്റ്റ"യുടെ ഉദ്ഘാടനം സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് ഇ.അർഷദ് നിർവഹിച്ചു. ......
മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക ചാരിറ്റി വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി രജത ജൂബിലി നിറവിൽ.
ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ രജതജൂബിലി വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, സ്ഥാപക പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന ശാസ്താംകോട്ട ഏലിയാ ചാപ്പലിൽ ഈ മാസം 23 ന് നടക്കും. രാവിലെ 7 ന് വിശുദ്ധ കുർബ്ബാനയ്ക്കും തുടർന്നുള്ള പ്രാർത്ഥനായോഗത്തിൻ്റെ ധ്യാനപ്രസംഗത്തിനും ആർദ്ര പ്രസിഡൻ്റ് ഡോ. ......
ദോഹ:ഭിന്നശേഷിക്കാരുടെഉന്നമനത്തിനായിപ്രവർത്തിക്കുന്നപ്രവാസസംഘടനയായ ഔട്ട് റീച്ച് ഖത്തർ79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഇന്ത്യൻ കൾച്ചറൽ സെന്ററിലെ അശോക ഹാളിൽ'എന്റെ ഇന്ത്യ, എന്റെ അഭിമാനം'
എന്നപേരിൽ നടന്ന ആഘോഷപരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിപുൽമുഖ്യാതിഥിയായിരുന്നു.എല്ലാവരെയും ഒരുപോലെ പിന്തുണയ്ക്കുകയും വിലമതിക്കുകയും ബഹുമാനിക്കുകയും ഒരുമിച്ച് മുന്നേറുകയും ചെയ്യുന്ന നമ്മുടെ രാജ്യത്തിന്റെ ആദർശങ്ങളുമായിപ്രവർത്തിക്കുന്ന ഔട്ട്റീച്ച് ഖത്തറിനെ അംബാസിഡർ അഭിനന്ദിച്ചു.ഔട്ട്റീച്ച് ഖത്തർ പ്രസിഡന്റ് സമീർ മൂസ അധ്യക്ഷതവഹിച്ച ചടങ്ങിൽഔട്ട്റീച്ച് ഖത്തർ ഉപദേശക ബോർഡ് ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.സി.സി. ......
ബംഗളുരു: കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ, വിവരസാങ്കേതികവിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട് പുതിയൊരു തൊഴിലാളിവിഭാഗം ഉയർന്നുവന്നിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കുവേണ്ടി ഫീൽഡിൽ പ്രവർത്തിക്കുന്നവരാണിവർ. ......
ദോഹ : സംസ്കൃതി ഖത്തർ+2 പരീക്ഷയിൽ സയൻസ് , കോമേഴ്സ് , ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കായി സംസ്കൃതിയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തിൽ ഈ വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള അഡ്വ. ......
ആധുനിക ഭാരതത്തിന്റെ ശില്പിയും, ദേശീയോദ്ഗ്രഥനത്തിന് സമഗ്ര സംഭാവന നൽകി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഭാരതരത്ന ശ്രീ. രാജീവ് ഗാന്ധിയുടെ ജന്മദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സദ്ഭാവന ദിനം ആയി ആചരിക്കുന്നു.രാജീവ് ഗാന്ധിയുടെ 81-ാമത് ജന്മദിനത്തിന്റെ ഭാഗമായി, ഓഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി 22-ാം തീയതി വെള്ളിയാഴ്ച, തുമാമ ഒലിവ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സദ്ഭാവന ദിനാചരണ സമ്മേളനം സംഘടിപ്പിക്കുന്നു.
സമ്മേളനത്തിൽ, ഓഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാര സമർപ്പണവും നടക്കും. ......
കൊച്ചി: സർക്കാർ, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള പരാതികൾ കേൾക്കാൻ സമിതി രൂപീകരിച്ച് കേരള സർക്കാർ. റിട്ടയേർഡ് അഡീഷണൽ ലോ സെക്രട്ടറി എൻ ജീവൻ ആണ് പരാതി പരിഹാര സെല്ലിന്റെ ചെയർമാൻ. ......